റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിധിയെ സ്വാഗതം ചെയ്ത് ബി ജെ പി, ന്യായം നിഷേധിച്ച വിധിയെന്ന് മുസ്ലീം ലീഗ്

September 30, 2020 - 2:16 pm

ന്യൂഡൽഹി: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലുണ്ടായ കോടതി വിധിയിൽ ആദ്യം പുറത്തു വരുന്നത് സമ്മിശ്ര പ്രതികരണം. മഹത്വപൂർണ വിധിയെന്ന് ബി ജെ പി നേതാവ് എൽ കെ അദ്വാനിയും, സത്യം വിജയിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചരിത്ര വിധിയെന്ന് മുരളീ മനോഹർ ജോഷിയും പ്രതികരിച്ചു.

എന്നാൽ വിധി ദൗർഭാഗ്യകരമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യായം നിഷേധിച്ച വിധിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർടികൾ പെട്ടന്നുള്ള പ്രതികരണങ്ങൾക്ക് തയ്യാറായില്ല എന്നതും ശ്രദ്ധേയമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *