കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്‍റെ മകന്‍ മുഹമ്മദ് റെസിയാല്‍ ആണ് മരിച്ചത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് 30-9-2020 രാവിലെ ആറിനാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തുമിനിറ്റിനകം തന്നെ കുഞ്ഞ് മരണപ്പെട്ടു.
കുഞ്ഞിന് കടുത്ത പനിയുണ്ടായിരുന്നു. അതിന് ശേഷം നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചത്. പിസിആര്‍ ടെസ്റ്റുകൂടി നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളത്ത് കോവിഡ് ബാധിച്ച വരാപ്പുഴ സ്വദേശി ജോർജ് 85 മരണമടഞ്ഞു കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. ഇതോടെ സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

