റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട് മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം

September 30, 2020 - 4:34 pm

കാസര്‍കോട്: മുളിയാര്‍ ഗ്രാമ പഞ്ചായത്ത് സി ഡി എസ് 31 അയല്‍ക്കൂട്ടങ്ങളിലെ 148 ഗുണഭോക്താക്കള്‍ക്കായി 1,23,5000 രൂപയുടെ വായ്പാ വിതരണം നടത്തി. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ മുളിയാര്‍ പഞ്ചായത്തിലാണ് മുളിയാര്‍ സി ഡി എസിന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം നടത്തിയത്. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് വെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി. ജില്ലാ മാനേജര്‍  കൃഷ്ണകുമാരി എ.വി. കോര്‍പ്പറേഷന്റെ വിവിധ വായ്പാ പദ്ധതികള്‍, മൈക്രോ ക്രെഡിറ്റ് വായ്പ എന്നിവ സംബന്ധിച്ച് വിശദീകരണം നല്‍കി. മുളിയാര്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പ്രേമാവതി വി. സ്വാഗതം പറഞ്ഞു. മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഗോപാലന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസീല അസ്ലാം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നബീസ മുഹമ്മദ്കുഞ്ഞി മറ്റു മെമ്പര്‍മാരായ മാധവന്‍, ശോഭ, മിനി, ആസിയ ഹമീദ്, അനീസ മന്‍സൂര്‍ കെ.എസ്.ബി.സി.ഡി.സി. പ്രോജക്ട് അസിസ്റ്റന്റ് എന്‍. എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. മുളിയാര്‍ സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഉഷ ഗോപാലന്‍ നന്ദി പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8230/Miro-credit-loan.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *