റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമ്പ്യൂട്ടര്‍ കോഴ്‌സ് നടത്തി പത്തനംതിട്ട ജനമൈത്രി പോലീസ്

September 29, 2020 - 6:11 pm

പത്തനംതിട്ട: അടൂര്‍ ജനമൈത്രി സമിതി, ജനമൈത്രി യൂത്ത് വിംഗ് എന്നിവയുടെ നേതൃത്വത്തില്‍ സിഡാകുമായി ചേര്‍ന്ന് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ കോഴ്‌സ് സംഘടിപ്പിക്കുകയും സര്‍ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ബിജു വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജനമൈത്രി സമിതി അംഗം കോടിയാട്ടു രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ സി-ഡാക് ഫ്രാഞ്ചൈസി ഉടമ പ്രശാന്ത്, ജനമൈത്രി സിആര്‍ഒ അജി കെ. ബി., ബീറ്റ് ഓഫീസര്‍മാരായ അനുരാഗ് മുരളീധരന്‍, ഫിറോസ് കെ. മജീദ് എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8205/Computer-course-by-police.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *