റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി ജെ പി ക്ക് പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു, എ പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനാകും

September 26, 2020 - 8:11 pm

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനാവും. 12 ഉപാധ്യക്ഷന്‍മാരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ കേന്ദ്ര മന്ത്രി രാധാമോഹന്‍ സിംഗ് തുടങ്ങിയവര്‍ ഉപാധ്യക്ഷന്‍മാരാണ്.

ഭൂപേന്ദ്ര യാദവടക്കം 8 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. രാം മാധവ്, മുരളീധര്‍ റാവു എന്നിവര്‍ ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇല്ല.മൂന്നു ജോയിന്റ് ജനറല്‍ സെക്രട്ടറിമാരും 13 ദേശീയ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. 23 ദേശീയ വക്താക്കളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐടി, സോഷ്യല്‍ മീഡിയ ചുമതലകളില്‍ അമിത് മാളവ്യ തുടരും.കര്‍ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗം തേജസ്വി സൂര്യയാണ് യുവമോര്‍ച്ചയുടെ പുതിയ ദേശീയ അധ്യക്ഷന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *