റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐപിഎല്‍ ക്രിക്കറ്റ് മല്‍സരത്തിലും കൊക്കയ്ന്‍; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

September 25, 2020 - 11:58 am

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങളില്‍ താരങ്ങളും ഭാര്യമാരും മയക്കുമരുന്ന് ധാരാളം ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും ഭാര്യമാര്‍ കൊല്‍ക്കത്തയുടെ മത്സരത്തിന് ശേഷം വാഷ്റൂമില്‍വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ശേഷമായിരുന്നു ഇത്. എന്നാല്‍ ഈ സംഭവം ഐപിഎല്‍ ഏത് സീസണിലാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. എന്‍സിബിയില്‍ നിന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ എല്ലാ രഹസ്യങ്ങളും വെളിപ്പെടുമെന്നും അവര്‍ പറഞ്ഞു.

‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം കാണാന്‍ കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. മത്സരശേഷം നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തു. ബോളിവുഡ്-ക്രിക്കറ്റ് താരങ്ങളും ഉണ്ടായിരുന്നു. ഒന്ന് ഫ്രഷാകാന്‍ വാഷ് റൂമിലേക്ക് പോയി. അവിടെ നടക്കുന്നത് എന്ന് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പ്രമുഖരുടെ ഭാര്യമാര്‍ അവിടെവെച്ച് കൊക്കെയ്ന്‍ ഉപയോഗിക്കുയായിരുന്നു- എന്നാണ് ഷെര്‍ലിന്‍ പറഞ്ഞത്.

ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യ കേസ് അന്വേഷണം ഊര്‍ജിതമായതോടെയാണ് ബോളിവുഡ് താരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *