റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഫാലിന് വാരാണസിയിൽ നിന്നും ഒരു വനിതാ പൈലറ്റ്

September 24, 2020 - 4:47 pm

ന്യൂഡൽഹി: 2020 സെപ്റ്റംബർ 10 ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ അത്യാധുനിക യുദ്ധവിമാനമായ റഫാൽ പറത്താൻ ഒരു വനിതാ പൈലറ്റ് തയ്യാറെടുക്കുന്നു. വാരാണസിയിൽ നിന്നുമുള്ള ഫ്ലൈറ്റ് ലഫ്റ്റനൻ്റ് ശിവാംഗി സിംഗ് ആണ് റഫാൽ പൈലറ്റാകാനൊരുങ്ങുന്നത്. ശിവാംഗി സിംഗ് ഉടൻ അംബാല ആസ്ഥാനമായി പ്രവർത്തിക്കുന്ന 17-ാം നമ്പർ സ്ക്വാഡ്രനിൽ ചേരും എന്നാണ് റിപ്പോർട്.

വ്യോമസേനയുടെ 10 വനിതാ യുദ്ധ പൈലറ്റുമാരിൽ ഒരാളായ ശിവാംഗി 2017 ലാണ് വ്യോമസേനയിൽ ചേർന്നത്. മിഗ്- 21 വിമാനം പറത്തിയ ശിവാംഗി സിംഗ് നേരത്തേ രാജസ്ഥാനിലായിരുന്നു. കഴിഞ്ഞ വർഷം ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളിൽ പാക്കിസ്ഥാൻ്റെ മിഗ് 21 വിമാനം വെടിവച്ചിട്ട വിംഗ് കമാൻറർ അഭിനന്ദൻ വർദ്ധമാനൊപ്പം വിമാനം പറത്തിയ വനിത കൂടിയാണ് ശിവാംഗി .

റാഫേൽ ജെറ്റുകളുടെ രണ്ടാം ബാച്ച് ഒക്ടോബറിൽ ഫ്രാൻസിൽ നിന്ന് അംബാലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറിലാകും മൂന്നാം ബാച്ച് എത്തുക. എല്ലാ ഡെലിവറികളും 2021 അവസാനത്തോടെ പൂർത്തിയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *