റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാണയം വിഴുങ്ങി കുട്ടിമരിച്ചകേസില്‍ സമരം നടത്തുന്ന അമ്മ നന്ദിനി കുഴഞ്ഞുവീണു

September 24, 2020 - 12:52 pm

ആലുവ: നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മൂന്നുവയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന മാതാവ് നന്ദിനി സമരകേന്ദ്രത്തില്‍ കുഴഞ്ഞുവീണു. 2020 സെപ്തംബര്‍ 23 ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ഇതേതുടര്‍ന്ന് ഇവരെ അശോകപുരത്തെ സ്വ കാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തമാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന വനിതകളാണ് നന്ദിനിയെ ആശുപത്രിയില്‍ എത്തിച്ചത്.

2020 ഓഗസ്റ്റ് ഒന്നിനാണ് നന്ദിനിയുടെ മകന്‍ പൃഥിരാജ് മരിച്ചത്. നാണയം വിഴുങ്ങിയ നിലയില്‍ പൃഥ്വിരാജിനെ തലേന്ന് ആലുവാ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എത്തിച്ചിട്ടും ചികിത്സ നിഷേധിച്ചെന്നാണ് പരാതി. ഓഗസ്റ്റ് 29 മുതലാണ് നന്ദിനിയും ബന്ധുക്കളും സമരമാരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *