രണ്ടുകാര്‍ നിറയെ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: വില്‍പ്പനക്കായി എത്തിച്ച 203 കിലോ കഞ്ചാവ്‌ പിടിച്ചു. ബാലരാമപുരത്ത്‌ 21.8.2020 രാത്രി എട്ടരയോടെയാണ്‌ സംഭവം. കഞ്ചാവുമായെത്തിയ നാലംഗ സംഘത്തിലെ മൂന്നുപേരെ അറസ്റ്റുചെയ്തു. കഞ്ചാവ്‌ നിറച്ച രണ്ട്‌ കാറുകള്‍ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌ വിഭാഗം കണ്ടെത്തുകയായിരുന്നു. കാറ്‌ തടയാനെത്തിയ എക്‌സൈസ്‌ സംഘത്തെ വണ്ടി ഇടിപ്പിച്ച്‌ തെറിപ്പിച്ച്‌ രക്ഷപെടാന്‍ കഞ്ചാവ്‌ സംഘം ശ്രമം നടത്തിയിരുന്നു.

നാലംഗ സംഘത്തിലെ തിരുവനന്തപുരം സ്വദേശികളായ സുരേഷ്‌, ജോമിത്ത്‌ എന്നിവരെ സംഭവസ്ഥലത്തുവച്ചു തന്നെ അറസ്‌റ്റ് ‌ചെയ്‌തിരുന്നു. ഒപ്പമുണ്ടായിരുന്ന വിപിന്‍ രാജും, ലിബിനും ഓടി രക്ഷപെട്ടു. വിപിന്‍രാജിനെ പിന്നീട്‌ ബാലരാമപുരം പോലീസ്‌ പിടികൂടി. ലിബിനായി അന്വേഷണം തുടരുകയാണ്‌.

സംഘത്തിന്റെ തലവനായ സുരേഷ്‌ രണ്ട്‌ കൊലക്കേസുകളില്‍ പ്രതിയാണ്‌. ജോമിത്ത്‌ നഗരത്തില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ആളാണ് . ഇയാളാണ് ‌ കഞ്ചാവ്‌ കടത്തുന്നതിനുളള വാഹനങ്ങള്‍ സജ്ജമാക്കിയത്‌. ആഴ്‌ചകള്‍ക്ക്‌മുമ്പ്‌ കണ്ടെയിനര്‍ ലോറിയില്‍ 500 കിലോ കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ച സംഭവവുമായി ഈ കേസിലെ പ്രതികള്‍ക്ക് ബന്ധമില്ലെന്നാണ്‌ എക്‌സൈസ്‌ വിലയിരുത്തല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →