വീടിന്‌ സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍

കോട്ടയം: എട്ടാംക്ലാസുകാരിയെ വീടിന്‌ സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ടിവിപുരം സ്വദേശി ഹരിദാസിന്റെ മകള്‍ ഗ്രീഷ്‌മ പാര്‍വതിയാണ്‌ മരിച്ചത്‌. ഇന്നലെ (22.8.2020)രാത്രി എട്ടരയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. രാവിലെ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

ഇന്നലെ രാത്രി ടിവി കാണുന്നതുമായി ബന്ധപ്പെട്ട്‌ ഗ്രീഷ്‌മ സഹോദരിയുമായി വഴക്കിട്ടിരുന്നു പിന്നീടാണ്‌ കുട്ടിയെ കണാതായത്‌. പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം വൈക്കം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →