റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ്

September 22, 2020 - 5:12 pm

കണ്ണൂര്‍ : പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ നിയമസഭാംഗമാണ് സണ്ണി ജോസഫ്. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോയിരുന്നു.

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തെ നേരിട്ട കന്റോണ്‍മെന്റ് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍, കെ എസ് ശബരിനാഥന്‍ എന്നീ എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *