റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ വരുന്നു. മുംബൈ സിനിമാ ലോബിക്കെതിരായ യോഗിയുടെ രാഷ്ട്രീയ കരുനീക്കം

September 20, 2020 - 5:01 pm

ലക്‌നൗ : ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർ പ്രദേശിൽ നിർമിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെളളിയാഴ്ച ( 18-09- 2020 ) നടന്ന വിവിധ വികസന പദ്ധതികളുടെ ഒരു അവലോകന യോഗത്തിലാണ് യോഗി ആദിത്യനാഥ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ ഏറ്റവും വലുതും സുന്ദരവുമായ ഒരു ഫിലിം സിറ്റി ഗൗതം ബുദ്ധ നഗറിൽ നിർമിക്കും എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. പദ്ധതിയ്ക്ക് അനുയോജ്യമായ സ്ഥലം നോയ്ഡയുടെ പരിസരത്തോ യമുനാതീരത്തോ ഉടൻ കണ്ടെത്താനുള്ള നിർദേശവും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്കു നൽകിക്കഴിഞ്ഞു.
ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം മൂർദ്ധന്യത്തിലെത്തിയ സാഹചര്യത്തിൽ മുംബൈ കേന്ദ്രീകരിച്ചുള്ള ബോളീവുഡ് സിനിമാ ലോബിയെ ശിഥിലീകരിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കു പിന്നിലുള്ളത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
യോഗീ ആദിത്യനാഥിൻ്റെ പ്രഖ്യാപനം വന്ന ഉടൻ തന്നെ ശിവസേനയുമായി ഉടക്കി നിൽക്കുന്ന ബോളിവുഡ് നടി കങ്കണാ റണാവത് പദ്ധതിയെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ബോളീവുഡ് സിനിമാ ലോകത്ത് വലിയ കോളിളക്കങ്ങൾ തന്നെ സമീപ ഭാവിയിൽ ഉണ്ടായേക്കാം എന്ന സൂചനയാണ് ഇതിലൂടെയെല്ലാം പുറത്തു വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *