തൃശൂര്‍: നിരവധി കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. ഒളിവിലായി രുന്ന പ്രതിയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി ശശികുമാരാണ് പോലീസ് പിടിയിലായത്.
ശശികുമാര്‍ 44 കേസുകളില്‍ പ്രതിയാണ് . മണിചെയിന്‍ തട്ടിപ്പുകേസുകളാണ് പ്രതിയുടെ പേരിലുളളതില്‍ ഏറെയും. കുറെനാള്‍ ഗള്‍ഫിലായിരുന്നു. 2014 ലാണ് ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപി ച്ചത് .തൃശൂര്‍ ഈസ്റ്റ് പോലീസ് കോഴിക്കോട്ടുനിന്നാണ് ഇയാളെ പിടികൂടിയത്.



