റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാലാമത്തെ ടഗ്ഗും വിഴിഞ്ഞത്തെത്തി

September 14, 2020 - 11:03 am

കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ആവശ്യ ങ്ങളിലേക്കായി നിര്‍മ്മിച്ച്‌ നാല്‌ ടഗ്ഗുകളില്‍ അവസാനത്തേതും ഇന്‍ഡ്യയിലെത്തി. മൂന്നെണ്ണം നേരത്തെ അദാനി തുറമുഖ കമ്പനിയുടെ നിയന്ത്രണ്‌തിലുളള വിവിധ തുറമുഖങ്ങളില്‍ എത്തിച്ചിരുന്നു.

നാലാമത്തേത്‌ ജപ്പാനിലെ കോബേ തുറമുഖത്തിലെ ഡോക്ക്‌യാഡിലാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കിയശേഷമാണ്‌ വിഴിഞ്ഞത്ത്‌ എത്തിച്ചിരിക്കുന്നത്‌ . നാലുടഗ്ഗുകളുടെ നിര്‍മ്മാണത്തിനായി 267 കോടിരൂപയാണ്‌ ചെലവ്‌. വിഴിഞ്ഞം ഇന്റര്‍ നാഷണല്‍ സീപോര്‍ട്ട്‌ ലിമിറ്റഡ്‌ (വിസിഎല്‍) എംഡി ജയകുമാര്‍ ജപ്പാനിലെത്തി ടഗ്ഗുകളുടെ നിര്‍മ്മാണം വിലയിരുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *