റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി റെയ്‌സ്: സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ്, അപൂർവാനന്ദ് എന്നിവർക്ക് ഗൂഢാലോചനയില്‍ പങ്കെന്ന് പ്രതികളുടെ മൊഴിയില്‍

September 12, 2020 - 10:36 pm

ഡൽഹി: ഫെബ്രുവരിയിലെ ഡൽഹി കലാപത്തിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് , ഡൽഹി സർവകലാശാലാ പ്രൊഫസറും സാമൂഹ്യ പ്രവർത്തകനുമായ അപൂർവാനന്ദ് , ഡോക്യുമെൻററി സംവിധായകൻ രാഹുൽ റോയ് എന്നിവരുടെ പേര് ഗൂഡാലോചനാ കുറ്റം ആരോപിച്ച കുറ്റപത്രത്തിന്റെ അനുബന്ധ റിപ്പോർട്ടില്‍ സൂചിപ്പിച്ചു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും നടന്ന പ്രക്ഷോഭത്തെ തുടർന്ന് 2020 ഫെബ്രുവരി 23 മുതൽ 26 വരെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

സി എ എ – എൻ ആർ സി വിരുദ്ധ പ്രക്ഷോഭകർ മത ധ്രുവീകരണത്തിന് ശ്രമിച്ചതായാണ് ഡൽഹി പൊലീസിൻ്റെ കുറ്റപത്രം പറയുന്നത്.

കുറ്റപത്രത്തിനെതിരെ ശക്തമായ ഭാഷയിലാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരും ഡൽഹി പൊലീസും ശ്രമിക്കുന്നത് എന്ന് യച്ചൂരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *