ഭര്‍ത്താവ്‌ കോവിഡ്‌ പരിശോധകനായതിനാല്‍ ഭാര്യയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ ഫെഡറല്‍ ബാങ്ക്‌

കൊച്ചി: ഭര്‍ത്താവ്‌ കോവിഡ്‌ പരിശോധന നടത്തുന്ന ആളായതിനാല്‍ ജോലിക്ക്‌ വരേണ്ടതില്ലെന്ന ഭാര്യയോട്‌ ഫെഡറല്‍ ബാങ്ക്‌ . ബാങ്കിന്‍റെ മറൈന്‍ഡ്രൈവ്‌ ബ്രാഞ്ചിലെ താല്‍ക്കാലിക ജീവനക്കാരിയാണ്‌ രാജി. എറണാകുളം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം ലാബ്‌ ടെക്‌നീഷ്യനായ വിപിന്‍ദാസ്‌ തന്‍റെ ഭാര്യക്കുണ്ടായ ദുര്‍ഗതി സംബന്ധിച്ച്‌ ഫെയിസ്‌ ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ്‌ ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്‌.

ഭര്‍ത്താവ്‌ കോവിഡ്‌ പരിശോധന നടത്തുന്ന ആളായതിനാല്‍ രാജി ഡെയിഞ്ചര്‍ സോണാണെന്നും,അതിനാല്‍ രാജി തല്‍ക്കാലം ജോലിക്ക്‌ വരേണ്ടെന്നും ശമ്പളം തന്നു കൊളളാമെന്നുമാണ്‌ ബാങ്ക്‌ ആദ്യ പറഞ്ഞിരുന്നത്‌. നാലുമാസം ശമ്പളം നല്‍കുകയും ചെയ്‌തു.എന്നാല്‍ പിന്നീട്‌ ശമ്പളം നല്‍കാതായി. പിന്നീടൊരു ദിവസം രാജി ഇവിടേക്ക്‌ വരേണ്ടതില്ലെന്നും വേരെയൊരു ജോലി നോക്കൂ എന്നും സ്ഥാപനം അറിയിച്ചു. ഭര്‍ത്താവ്‌ കൊറോണ പരിശേധന നടത്തുന്ന ആളായതുകൊണ്ടാണ്‌ പിരിച്ചുവിടുന്നതെന്ന്‌ സ്ഥാപനം പറഞ്ഞതായും വിപിന്‍ദാസ്‌ തന്‍റെ ഫെയസ്‌ ബുക്ക്‌ പരാതിയില്‍ പറഞ്ഞു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ എന്നുതുടങ്ങുന്ന കത്തില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ പിസിആര്‍ ലാബുണ്ടാക്കാന്‍ താനുള്‍പ്പടെയുളള സംഘം അഹോ രാത്രം കഷ്ടപ്പെട്ടിട്ടുളളതിനെ കുറിച്ചും പിപിഇ കിറ്റിനുളളില്‍ ശ്വാസം കിട്ടാതെ ഒരു തുളളിവെളളം ഇറക്കാതെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന വിവരവും അങ്ങേക്ക്‌ അറിവുളളതാണല്ലോ എന്ന്‌ വിലപിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം