കൊല്ലം ജില്ലയില്‍ സാങ്കേതികവിദ്യാ സൗഹൃദത്തിലൂന്നിയ പൊതുവിദ്യാഭ്യാസം സാര്‍വ ത്രികമാക്കി; മുഖ്യമന്ത്രി

കൊല്ലം: ഭൗതിക സൗകര്യ വികസനത്തിലൂടെ സംസ്ഥാനത്ത് സാങ്കേതിക വിദ്യാ സൗഹൃദമായ അന്തരീക്ഷത്തിലൂന്നിയ പൊതുവിദ്യാഭ്യാസം സൃഷ്ടിക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലേയും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹാത്തോടെ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി  നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും വിദ്യാഭ്യാസ നിലവാര സൂചികയില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

നിലവാര ത്തിലേക്കുയര്‍ത്തിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി  നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും വിദ്യാഭ്യാസ നിലവാര സൂചികയില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിയോജകമണ്ഡലം അടിസ്ഥാനമാക്കി അഞ്ചു കോടി രൂപ വീതം ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ നാല് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്.

കൊല്ലം നിയോജകമണ്ഡലത്തിലെ അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉദ്ഘാടന ചടങ്ങില്‍ എം മുകേഷ് എം എല്‍ എയും, കൊട്ടാരക്കര മണ്ഡലത്തിലെ കൊട്ടാരക്കര സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി, അയിഷാ പോറ്റി എം എല്‍ എ എന്നിവരും, കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ ശൂരനാട് സര്‍ക്കാര്‍ എച്ച് എസ് എ ന്‍ എം എല്‍ എസില്‍ കെ സോമപ്രസാദ് എം പി, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ എന്നിവരും, കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ കരുനാഗപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ യും സന്നിഹിതരായി.

അഞ്ചാലുംമൂട് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ടി ആര്‍ സന്തോഷ് കുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ എം എസ് ഗോപകുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍, പ്രഥമാധ്യാപിക എച്ച് സലീനാ ബീവി, പ്രിന്‍സിപ്പാള്‍ സി വി പ്രമോദ് തുടങ്ങിവര്‍ പങ്കെടുത്തു.

ശൂരനാട് നടന്ന ചടങ്ങില്‍ ശൂരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം അനിതാ പ്രസാദ്, വൈസ് പ്രസിഡന്റ് എസ് ഹാരിസ, കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത്, പ്രഥമാധ്യാപിക ടി എസ് വത്സലകുമാരി, പ്രിന്‍സിപ്പല്‍ കെ  സന്ധ്യാ കുമാരി, പി ടി എ പ്രസിഡന്റ് എന്‍ സി അനില്‍കുമാര്‍, എ ഇ ഒ  എസ്.കബീര്‍ കുട്ടി, എം ശിവശങ്കരപിള്ള തുടങ്ങിവര്‍ പങ്കെടുത്തു.

കരുനാഗപ്പള്ളിയില്‍ കൊല്ലം ഡി ഇ ഒ  ടി. രാജന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ എസ് ശക്തി കുമാര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി  ശിവരാജന്‍, പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം കെ വിജയഭാനു, പി ടി എ പ്രസിഡന്റ് എം കെ അഷ്റഫ്, എസ് എം സി ചെയര്‍മാന്‍ ബി എസ് രഞ്ജിത്ത്, പ്രിന്‍സിപ്പല്‍ സി എസ് ശോഭ, കൈറ്റ് പ്രതിനിധി പ്രമോദ്, കെ സി രാജന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

കൊട്ടാരക്കരയില്‍ നഗരസഭ അധ്യക്ഷ ബി ശ്യാമള അമ്മ, ഉപാധ്യക്ഷന്‍ ഡി രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍മാരായ എസ് ആര്‍ രമേശ്, സി  മുകേഷ്, ഗീത, കൃഷ്ണന്‍കുട്ടി, ശ്രീകല, സ്‌കൂള്‍ പ്രഥമാധ്യാപകരായ ആര്‍ പ്രദീപ്, എസ് സുഷമ, ബെസ്സി ആന്റണി, പി ടി എ പ്രസിഡന്റ് ഡി സനല്‍കുമാര്‍, വൈസ് പ്രസിഡന്റ് പി കെ വിജയകുമാര്‍, എസ് എം സി ചെയര്‍മാന്‍ എന്‍ സതീഷ് ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7731/Hitech-School-.html

Share
അഭിപ്രായം എഴുതാം