റഫാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി, ചരിത്ര നിമിഷമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. അംബാല വ്യോമത്താവളത്തിൽ രാവിലെ നടന്ന ചടങ്ങിൽ വച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഫാൽ ഇന്ത്യയുടെ ഭാഗമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഫ്രഞ്ച് മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യ അതിഥിയായിരുന്നു. ചരിത്രമുഹൂർത്തമാണിതെന്ന് രാജ്നാഥ്സിങ് പറഞ്ഞു. അതിർത്തിയുടെ കാവൽക്കാരൻ ആയിരിക്കും റഫാൽ. ഇന്ത്യൻ വ്യോമസേനയിൽ വിപ്ലവകരമായ മാറ്റമാണ് റഫാൽ സൃഷ്ടിക്കുകയെന്നും ഇതോടെ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 27 നാണ് 5 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് അംബാലയിൽ എത്തിയത്.

58000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറിൽ ഒപ്പിട്ടിട്ടുള്ളത്. ഇന്ത്യ – ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റഫാലിൻ്റെ വരവിന് വലിയ പ്രാധാന്യമാണ് കൽപിക്കപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം