റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം : ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍(സാഫ്) വഴി മത്സ്യത്തൊഴിലാളി വനിതകളുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച അഷ്ടമുടി പദ്ധതിയുടെ രണ്ടാംഘട്ടമായ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പാര്‍ക്കിന്റെ ഉദ്ഘാടനം കാഞ്ഞിരകോട് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

പാര്‍ക്ക് കെട്ടിടത്തില്‍ നടന്ന ചടങ്ങില്‍ കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. വസ്ത്ര നിര്‍മാണം ഊര്‍ജ്ജിതമാവുന്ന മുറയ്ക്ക് മൂന്ന് ഫിഫ്റ്റ് വരെ പ്രവര്‍ത്തിക്കാനാകും. കുണ്ടറ സിറാമിക്‌സിലെ ഷോ റൂമില്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്പനയ്ക്ക് സൗകര്യമൊരുക്കും. വസ്ത്രം ആധുനികമായി ഡിസൈന്‍ ചെയ്യുന്നതിനും മാര്‍ക്കറ്റ് ചെയ്യുന്നതിനും സംവിധാനമുണ്ടാവും  മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ജൂലിയറ്റ് നെല്‍സണ്‍, കയര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എസ് എല്‍ സജികുമാര്‍, കാഞ്ഞിരകോട് വാര്‍ഡ് മെമ്പര്‍ ജി ജയലക്ഷ്മി, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ റീന സൂസന്‍ ചാക്കോ, കേരളപുരം ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ കെ രാജീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ നൗഷര്‍ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7670/kollam-kundara-apparel-park-inauguration-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *