പാലക്കാട് : ഉപ്പുപാടത്ത് വിനോദിൻ്റെ ഭാര്യ മഞ്ജുളയാണ് രണ്ട് പിഞ്ചുമക്കളുമായി കിണറ്റിൽ ചാടിയത്. അബിയ (6)യെയും, അബിൻ (4) നെയും കൊണ്ടാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടികൾ രണ്ടാളും മരിച്ചു. അമ്മയെ ഗുരുതരാവസ്ഥയിൽ പാലക്കാട്ടെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയോടെയായിരുന്നും സംഭവം. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി