സുശാന്ത് സിങ്ങിൻ്റെ മരണം; വാട്ട്സ്ആപ് ചാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യും

ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രജ് പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയചക്രവർത്തിക്കെതിരേ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ പേർക്കെതിരേ എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം മയക്കുമരുന്ന് കേസുകമായി ബന്ധപ്പെട്ട് ഒന്നിലധികം വാട്ട്സ്ആപ് ഗ്രൂപ്പുകളുടെ ഭാഗമായിരുന്ന റിയ എന്നാണ് ഇ.സി വൃത്തങ്ങൾ കണ്ടെത്തിയത്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ദേശീയ തല സ്നൂക്കർ – ബില്യാർഡ്സ്‌ താരവും മുംബൈ ജൂഹു സ്വദേശിയുമായ ഋഷഭ് താക്കൂർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്.മുമ്പ് കണ്ടെത്തിയതിൽ നിന്നും വ്യത്യസ്തമായ ചാറ്റാണ് ഇപ്പോൾ കണ്ടു പിടിച്ചത്.ഉദയ്പൂരിലുള്ള ഒരു കല്യാണത്തിന് പോകുന്നതിന് മുന്നോടിയായിട്ടാണ് ഈ വാട്ട്സ്ആപ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.റിയ, റിഷഭ് താക്കൂർ, കൂനാൽ ജാനി എന്നിവരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. മുംബൈ ബാന്ദ്രേ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൻ്റെ ഉടമയാണ് കുനാൽ ജാനി . നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുമായി ചേർന്ന് നടത്തുന്ന ഹോട്ടലിൻ്റെ ഡയറക്ടർ ആണ് ഇയാൾ. കഞ്ചാവിൻ്റെ ഉപയോഗം, കഞ്ചാവ് സിഗരറ്റായ ഡൂബീസിൻ്റെ എന്നിവയുടെ വിൽപ്പന തുടങ്ങിയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ ചർച്ച നടന്നതായാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ കുനാൽ ജാനിയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. എട്ടു മണിക്കൂറാണ് റിഷഭ് താക്കൂറിനെ ചോദ്യം ചെയ്തത്.

പാർട്ടികളിലും മറ്റും താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു.എന്നാൽ യാതൊരു വിധ വിൽപ്പനയും നടത്തിയിട്ടില്ലെന്നാണ് കുനാലിൻ്റെ മൊഴി.റിയയെ സുഹൃത്തെന്ന നിലയിലാണ് പരിചയം. റിഷഭ് താക്കൂറും സമാനമായ മൊഴിയാണ് ഇഡി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. സുഹൃത്തുക്കൾ മുഖേനയാണ് റിയയെ പരിചയം; എന്നാൽ ഒരിക്കലും റിയയ്ക്ക് മയക്കുമരുന്ന് കൈമാറിയിട്ടില്ലെന്നും താക്കൂർ പറയുന്നു.ഉദയ്പൂരിലെ വിവാഹ ചടങ്ങിൽ റിയ പങ്കെടുത്തിട്ടുമില്ല. വാട്ട്സ് ആപ്പിൽ നിന്നും കണ്ടെടുത്ത മറ്റൊരു ഗ്രൂപ്പ് സുശാന്ത്, റിയ ,സാമുവൽ മിറാൻഡ ,ശ്രുതി മോദി, ഷോ വിക് തുടങ്ങിയവർ ഉൾപ്പെടുന്നതായിരുന്നു.

താക്കൂറിൻ്റെ പേഴ്സണൽ ചാറ്റുകൾ നിരീക്ഷിച്ച് വരികയാണ്.ഇതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യും.പല സ്‌നൂക്ക – ബില്യാർഡ് താരങ്ങളുമായും താക്കൂറിന് ബന്ധങ്ങൾ ഉണ്ട്. അടുപ്പമുള്ളവരെ നിരീക്ഷിച്ച് ചോദ്യം ചെയ്യും.താൻ മയക്കുമരുന്ന് വിൽപ്പന നടത്തിയിട്ടില്ലെന്നാണ് താക്കൂർ പറയുന്നതെങ്കിലും മയക്കുമരുന്ന് കൈമാമാറ്റം ,തുക തുടങ്ങിയവയെ കുറിച്ച് മാറ്റിൽ താക്കൂർ പറയുന്നുണ്ട്. താക്കൂറിൻ്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും മറ്റും നിരീക്ഷിച്ചു വരികയാണ്.

റിയയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ചാറ്റുമായി ബനധപ്പെട്ട് മറ്റൊരു ഹോട്ടൽ ബിസിനസ് കാരായണായ ഗൗരവ് ആര്യയേയും ഇ ഡി ചോദ്യം ചെയ്തു. തൻ്റെ സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ ഇയാൾ ഇ ഡിയക്ക് സമർപ്പിച്ചിരുന്നു. റിയയ്ക്ക് എന്നല്ല ആരുമായും താൻ മയക്കുമരുന്ന് ഇടപാട് നടത്തിയിട്ടില്ല എന്നാണ് ഇയാൾ വ്യക്തമാക്കിയത്. ചാറ്റുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →