തിരുവനന്തപുരം | തുഷാര്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. നെയ്യാറ്റിന്‍കര പോലീസാണ് സ്വമേധയാ കേസെടുത്തത്. വഴിതടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
ഗാന്ധി-ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് തുഷാർ ഗാന്ധി
വര്‍ക്കല ശിവഗിരിയിലെ ഗാന്ധി-ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനത്തിനുമായാണ് തുഷാര്‍ ഗാന്ധി കേരളത്തില്‍ എത്തിയത്. രാജ്യത്തിന്റെ ആത്മാവിന് വര്‍ഗീയതയുടെ അര്‍ബുദം ബാധിക്കുന്നതായി പ്രസംഗത്തില്‍ തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചതും തുഷാറിനെ വഴിയില്‍ തടഞ്ഞ് അതിക്രമം കാണിച്ചതും. .