മൂന്നാർ പഞ്ചായത്ത് നടത്തിയ സീറോവേസ്റ്റ് മെഗാ ക്ലീൻഅപ്പ് ഡ്രൈവ് വൻ വിജയം

മൂന്നാർ: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി മൂന്നാർ പഞ്ചായത്ത് നടത്തിയ സീറോവേസ്റ്റ് മെഗാ ക്ലീൻഅപ്പ് ഡ്രൈവ് വൻ വിജയമായി. ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾ മൂന്നാറിലും സമീപപ്രദേശത്തുമുള്ള ടണ്‍ കണക്കിന് ജൈവ, അജൈവ മാലിന്യം നീക്കാൻ സഹായിച്ചു.മൂന്നാറിനെ പൂർണ്ണമായി മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.

പഞ്ചായത്ത്, ഡി.ടി.പി.സി, കെ.എസ്.ഇ.ബി, കേരള ശുചിത്വ മിഷൻ, അഗ്നിരക്ഷാ സേന, പോലീസ്, വനംവകുപ്പ്, എൻ.ആർ.ഇ.ജി.എ, വ്യാപാര സംഘടനകള്‍, ഹില്‍ദാരി, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഈ സംരംഭം. പ്രദേശത്തെ 16 ക്ലസ്റ്ററുകളായി തിരിച്ച് പ്രവർത്തനം നടപ്പാക്കി,പഞ്ചായത്ത് ഉദ്യോഗസ്ഥരുംശുചീകരണത്തിൽ പങ്കെടുത്തു.

പഞ്ചായത്തിന് മികച്ച വരുമാനം

ഹെഡ് വർക്ക്സ് ജലാശയം, പഴയമൂന്നാർ, മാട്ടുപ്പെട്ടി റോഡ്, ഫ്ളവർ ഗാർഡൻ, ബൈപ്പാസ്, ദേവികുളം റോഡ്, സൈലൻ്റ് വാലി റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടന്നു. മുതിരപ്പുഴയാർ, നടയാർ പുഴ, നല്ലതണ്ണി പുഴ എന്നിവയും വൃത്തിയാക്കി.ഓരോ ഇടത്തും ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുകയായിരുന്നു. ശേഖരിച്ച മാലിന്യം നല്ലതണ്ണി കല്ലാറിലുള്ള സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിച്ചു. ഇതിൽ ജൈവ മാലിന്യം വളമാക്കിമാറ്റുകയും പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കി യന്ത്രസഹായത്തോടെ പ്ലാസ്റ്റിക് കട്ടകളാക്കിമാറ്റി വിറ്റഴിക്കുകയും ചെയ്യുന്നു. ഇതിലൂടെ പഞ്ചായത്തിന് മികച്ച വരുമാനവും ലഭിക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →