കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

പത്തനംതിട്ട: ആറന്മുളയില്‍ യുവതിയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസില്‍ കൂടുതൽ തെളിവുകൾക്കായി ഇരയുടെ വസ്ത്രങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി പത്തനംതിട്ട ഡിഎംഒ ഡോ. ഷീജ എ.എൽ പറഞ്ഞു.
ശാസ്ത്രീയ പരിശോധനകൾ നടത്തി കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് ഇരയുടെ വസ്ത്രങ്ങളടക്കം ഫോറൻസിക് പരിശോധനയ്ക്കയച്ചത്. പ്രതിയുടെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി നൗഫലിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഇതിന് ശേഷം ഇയാളെ വീണ്ടും പീഡനം നടന്ന ആറന്മുള നാൽക്കാലിക്കലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന. കൊല്ലത്തെ കോവിഡ് കെയർ സെന്ററില്‍ ചികിത്സയിലാണ് യുവതി.

Share
അഭിപ്രായം എഴുതാം