വനിതാ ഹൗസ് സര്‍ജന്‍മാര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റടിയില്‍ എടുത്തു

അമ്പലപ്പുഴ: വനിതാ ഹൗസ് സര്‍ജന്മാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാടക്കല്‍ കറുകപ്പറമ്പ് വീട്ടില്‍ അജോയി (38)ആണ് പോലീസ് കസ്റ്റഡിയിലായത്. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെ ഹൗസ് സര്‍ജന്മാരുടെ ക്വാര്‍‌ടേഴ്‌സിന് സമീപം വ്യാഴാഴ്ച (03.09.2020) ആയിരുന്നു സംഭവം. വനിതാ സര്‍ജന്മാര്‍ ജോലികഴിഞ്ഞ് ആശുപത്രിയില്‍ നിന്നും ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുമ്പോള്‍ യുവാവ് അശ്ലീലപ്രദര്‍ശനം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ബൈക്കിലാണ് ഇയാള്‍ എത്തിയത്. സര്‍ജന്മാര്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ പരാതി നല്‍കി. ബൈക്കിന്‍റെ നമ്പറും ഷര്‍ട്ടിന്‍റെ കളറും പരാതിയില്‍ പറഞ്ഞിരുന്നു.

എയ്ഡ്‌പോസ്റ്റ് എസ്‌ഐ വെളളിയാഴ്ച രാവിലെ വാടക്കലുളള വീട്ടിലേക്ക് പോകുന്ന വഴി അതേ നമ്പരിലുളള ബൈക്കില്‍ അജോയി പോകുന്നത് കാണുകയും അയാളെ തടഞ്ഞ്‌നിര്‍ത്തുകയും ചെയ്തു. ആലപ്പുഴ സൗത്ത് പോലീസില്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും മോഷ്ടിച്ചതാണെന്ന് പോലീസിനോട് പറയുന്നത്. ബൈക്ക്‌മോഷണക്കസില്‍ സൗത്ത് പോലീസും അശ്ലീല പ്രദര്‍ശനത്തിന് അമ്പലപ്പുഴ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →