തിരുവനന്തപുരം: തിരുവോണാഘോഷത്തിനിടെ കയ്യിലിരുന്ന നാടന്‍ബോംബ് പൊട്ടി ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു . മദ്യപാനത്തിനിടയി ലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ബോംബ് പൊട്ടുന്നത്. പോത്തന്‍കോട് ഐരൂര്‍പ്പാറ സ്വദേശി സ്റ്റീഫന്‍ (29)ആണ് പരിക്കേറ്റത് .പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേശവദാസപുരം മോസ്‌ക്ക് ലൈനിലാണ് സംഭവം
അപകടത്തെ തുടര്‍ന്ന് ബോംബ്‌സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധഝന നടത്തി. സ്‌റ്റീഫന്‍റെ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. ചെമ്പഴന്തിയില്‍ നിന്നെത്തിയ ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ചികിത്സയില്‍ തുടരുന്നയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി . അമിട്ട് കയ്യില്‍ വെച്ച് കത്തിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമീക നിഗമനം. രക്ഷപെട്ട വരെക്കുറിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌പോടക വസ്‌തു നിരോധന നിയമ പ്രകാരം കേസെടുത്ത അന്വേഷണം ആരംഭിച്ചു.

