പരാതി നല്‍കിയിട്ടും പോലീസ്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ കെഎസ്‌ ഇബി ജീവനക്കാര്‍

തിരുവനന്തപുരം:ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ കെ.എസ്‌.ഇ ബി ജീവനക്കാര്‍. മാറനല്ലൂര്‍ സെക്ഷനിലെ ജീവനക്കാരാണ്‌ പരാതി നല്‍കിയത്‌. പോലീസ്‌ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്‌. 2020 ആഗസ്റ്റ്‌ 23ന്‌ ഉച്ചക്കുശേഷം രണ്ടരമണിയോടെ പ്രദേശ വാസികളായ പത്തംഗ സംഘം മദ്യപിച്ച്‌ ഓഫീസിലെത്തി അക്രമം നടത്തിയെന്നാണ്‌ പരാതി. പ്രതികളുടെ ചിത്രം സഹിതം പരാതി നല്‍കി ഒരാഴ്‌ച കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരി ച്ചില്ലെന്നാണ്‌ ജീവനക്കര്‍ പറയുന്നത്‌.

ഓഫീസിന്‌ മുന്നില്‍ മാര്‍ഗ്ഗ തടസം സൃഷ്ടിച്ച്‌ പാര്‍ക്ക്‌ ചെയ്‌തി രുന്ന രണ്ട്‌ വാഹനങ്ങള്‍ നീക്കാനാവശ്യപ്പെട്ടതാണ്‌ ്‌പ്രകോപന ത്തിനിടയാക്കിയത്‌. മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ അപകട ത്തില്‍ തകര്‍ന്ന 11 കെവി ലൈന്‍ പുനസ്ഥാപിക്കുന്നതിനായി ഇറങ്ങിിയ ജീവനക്കാരെ ഓഫീസിന്‌ മുന്നില്‍ തഞ്ഞുവച്ച്‌ മര്‍ദ്ദിക്കുകയും ഓഫീസില്‍ ടെലഫോണ്‍ പരാതി സ്വീകരിക്കാന്‍ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരനെ മര്‍ദ്ദിച്ച്‌ അവശനാ ക്കുകയും ചെയ്‌തു.. അപകടം സംഭവിച്ച സ്ഥലത്ത്‌ എത്തേണ്ടത്‌ അത്യാവശ്യമായിരുന്നതിനാല്‍ സബ്‌എഞ്ചിനീയര്‍ ബിജുലാല്‍ ഓഫീസിന്‌ പുറത്തുണ്ടായിരുന്ന തന്‍റെ സ്വന്തം വാഹനത്തില്‍ അപകടമുണ്ടായ സ്ഥലത്ത്‌ എത്തി വൈദ്യുതി ബന്ധം പുനസ്ഥാ പിച്ചശേഷം തിരികെ വരുന്ന വഴി സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പിന്നാലെ സ്ഥത്തെത്തിയ പോലീസ്‌ സംഘം പ്രതികളുമായി സംസാരിച്ച്‌ തടസമായി കിടന്ന വാഹനം മാറ്റി. എന്നാല്‍ സംഘത്തില്‍ പെട്ട ആരേയും കസ്റ്റഡിയിലെടുക്കാതെ മടങ്ങുകയായിരുന്നെന്ന്‌ ജീവനക്കാര്‍ പറയുന്നു. വീട്ടില്‍ കോവിഡ്‌ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ ഉള്‍പ്പടെ അക്രമിസംഘത്തിലുണ്ടായിരുന്നതായും കെഎസ്‌ഈ ബി ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →