റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ അവസാനിച്ചു. ഇന്ന് മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇതനുസരിച്ച് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴുവരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് രവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രം. അഞ്ച് മുതല്‍ രാത്രി പത്ത് വരെ പാഴ്‌സല്‍ സര്‍വീസ് അല്ലെങ്കില്‍ ഹോം ഡെലിവറി നടത്താം. ബേക്കറികളില്‍ ഭക്ഷണ പാനീയങ്ങള്‍ വിളമ്പാന്‍ പാടില്ല. പാഴ്‌സല്‍ വിതരണത്തിന് മാത്രമാണ് അനുമതി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7560/Time-resheduled.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *