റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം അഞ്ചുപേർക്കെതിരെ എൻ. ഐ.എ യുടെ കുറ്റപത്രം

September 3, 2020 - 2:16 pm

ന്യൂഡൽഹി :ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രൊവിൻസുമായി ബന്ധമുണ്ട് എന്ന് ആരോപിച്ച് അഞ്ചുപേർക്കെതിരെ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഇന്നലെ ഡൽഹിയിലെ പ്രത്യേക എൻ ഐ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത് . പഞ്ചാബ് സ്വദേശിയായ ജഹാൻസായിബ് സമി (36 ) , ഹിനാ ബഷീർ (39), അബ്ദുള്ള ബാസിദ് (26), സാദിയ അൻവർ ഷായിഖ് (20 ), നബീൽ സിദ്ദിഖ് ഖത്രി (27 )എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.

പ്രതികൾക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 2020 മാർച്ച് 8 ന് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആണ് പിന്നീട് എൻഐഎക്ക് കൈമാറിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെ മറവിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നായിരുന്നു പ്രതികൾക്കെതിരെ
ആദ്യം ചുമത്തപ്പെട്ട കുറ്റം. പ്രതികൾ ഐഎസിൻറെ ഖൊറാസൻ പ്രൊവിൻസിലെ ഉന്നതരുമായി ബന്ധപ്പെടുകയും രാജ്യദ്രോഹ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *