റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയിൽ

ബാഴ്സലോണ : ബാഴ്സലോണയിലെ പരിഷ്കാര നടപടികളുടെ ഭാഗമായി മധ്യനിര താരമായ റാക്കിറ്റികിനെ ക്ലബ് ഒഴിവാക്കി. ക്രൊയേഷ്യന്‍ താരമായ റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയില്‍ ആണ് എത്തുന്നത്‌.

സെവിയ്യയുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചിട്ടുള്ളത്‌. ഫ്രീ ട്രാന്‍സ്ഫറിലാണ് താരം സെവിയ്യയിലേക്ക് പോയത് .അവസാന അഞ്ചു സീസണുകളിലായി ബാഴ്സലോണയിലെ പ്രധാന താരമായിരുന്നു റാകിറ്റിക്. സെവിയ്യയുടെ മുന്‍ താരം കൂടിയാണ് അദ്ദേഹം.

സെവിയക്ക് റാകിറ്റികിന്റെ പരിചയ സമ്ബത്ത് വലിയ ഗുണം ചെയ്യും എന്നാണ് കണക്കിലാക്കുന്നത്. 2011 മുതൽ 2014 വരെയാണ് റാകിറ്റിക് സെവിയ്യക്ക് വേണ്ടി കളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →