അബുദബിയിലെ റസ്റ്റോറൻറിൽ തീ പിടുത്തം: രണ്ടു പേർ മരിച്ചു.

അബുദാബി: അബുദാബിയിൽ റെസ്റ്റോറന്റിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. കെട്ടിടത്തിലെ ഗ്യാസ് പൈപ്പിലാണ് സ്ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

അബുദാബി എയർപോർട്ട് റോഡിന് സമീപം റാശിദ് ബിൻ സഈദ് സ്ട്രീറ്റിലാണ് അപകടം. കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. കെ.എഫ്.സി, ഹാർഡീസ് തുടങ്ങിയ റെസ്റ്ററന്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്തു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം