ഓയൂര്‍:വഴിത്തര്‍ക്കത്തേതുടര്‍ന്ന് അയല്‍വാസികളായ അമ്മയേയും മകളേയും മര്‍ദ്ദിച്ച കേസില്‍ മദ്ധ്യവയസ്‌ക്കനെ പൂയപ്പളളി പോലീസ് അറസ്‌റ്റ് ചെയ്‌തു. കരിങ്ങന്നൂര്‍ പുത്തന്‍വിള ഉദയ നിവാസില്‍ രത്‌നരാജന്‍ (63) ആണ് അറസ്റ്റിലായത്. കരിങ്ങന്നൂര്‍ മേലവിളവീട്ടില്‍ സാവിത്രി (78), മകള്‍ രജിത(54) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇവരെ തിരിവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2020 ആഗസ്റ്റ് 29 ശനിയാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം മുറ്റം തൂത്തുകൊണ്ടിരുന്ന അമ്മയേയും മകളേയും രത്‌നരാജന്‍ അസഭ്യം പറയുകയും ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കത്തി ലേര്‍പ്പെടുകയും ചെയ്‌തു. തുടര്‍ന്ന് പ്രകോപിതനായ രത്‌നരാജന്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് സാവിത്രിയുടെ തോളില്‍ അടിക്കുകയും, മകള്‍ രജിതയുടെ തല അടിച്ച് പൊട്ടി ക്കുകയുമായിരുന്നു. നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.
പൂയപ്പളളി സിഐ വിനോദ് ചന്ദ്രന്‍, എസ്‌ഐ രാജന്‍ബാബു, എഎസ്‌ഐമാരായ രാജേഷ് അനില്‍, ഗോപന്‍, എസ്.സി.പി.ഒ മാരായ ഷിബുമോന്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.