ആറ്റിങ്ങല്‍: കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഊരുപൊയ്‌ക കട്ടയില്‍ കോണം ആര്‍ എസ് നിവാസില്‍ കണ്ണപ്പന്‍ എന്ന രതീഷും(34) കൂട്ടാളി വാമനപുരം പേടികുളം ഊറ്റുകുളങ്ങര ലക്ഷം വീടുകോളനിയില്‍ മത്തായി എന്ന ബാബുവും പോലീസ് പിടിയിലായി.
നഗരൂര്‍ വഞ്ചിയൂരില്‍ രാജേന്ദ്രന്‍ എന്നയാളിന്‍റെ വീട് കുത്തിത്തുറന്ന് 17 പവനും, 1.25 ലക്ഷം രൂപയും കവര്‍ന്നശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് രതീഷ് പോലീസ് പിടിയിലായത്. 50000 രുപയും സ്വര്‍ണ്ണാഭരണങ്ങളും അടി വസ്‌ത്രത്തിലും ഇരുചക്ര വാഹനത്തിലും ഒളിപ്പിച്ച നിലയില്‍ കണ്ടെടുക്കുകയും ചെയ്‌തു. അവനവന്‍ ചേരിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന മൂന്നുപവനും പോലീസ് കണ്ടെടുത്തു.
രാജേന്ദ്രനും കുടുംബവും ബന്ധുവീട്ടില്‍ പോയിരുന്ന പട്ടാപ്പകല്‍ സമയത്തായിരുന്നു മോഷണം. കാല്‍നടയായും ഇരുചക്ര വാഹനത്തിലും കറങ്ങി നടന്ന് ഗേറ്റുകള്‍ പൂട്ടിയിട്ടിരിക്കുന്ന വീടുകള്‍ കണ്ടെത്തി മോഷണം നത്തുകയാണ് ഇവരുടെ പതിവവുരീതി. കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇത്തരം നൂറോളം മോഷണക്കേസുകള്‍ ഇയാള്‍ നടത്തിയിട്ടുളളതായി പോലീസ് പറഞ്ഞു. അഞ്ചുമാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്.
കിളിമാനൂര്‍ ബാര്‍ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്, കടയ്‌ക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 540 പവന്‍ കവര്‍ന്നതുള്‍പ്പടെ സംസ്ഥാത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം വെഞ്ഞാറമൂട്ടില്‍ നിന്നും മോഷണം നത്തിയശേഷം വിമാനമാര്‍ഗ്ഗം ഗോവയിലേക്ക് പോയിരുന്ന ഇയാളെ പോലിസ് അവിയെടെയെത്തി പിടിച്ചിരുന്നു. കടയ്ക്കാവൂരിലെ പ്രവാസിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തിയ സ്വര്‍ണ്ണം ഇയാളുടെ ബന്ധുവിന്‍റെ കുഴിമാടത്തിലാണ് ഒളിപ്പിച്ചിരുന്നത്. ഇയാളോടൊപ്പം പിടിയിലായ ബാബുവും നിരവധി കേസുകളി ല്‍ പ്രതിയാണ്. മോഷ്ടിച്ചെടുക്കുന്ന സ്വര്‍ണ്ണം പണയം വയ്‌ക്കുന്ന തും വില്‍പ്പന നടത്തുന്നതും ബാബുവിന്‍റെ ചുമതലയിലാണ്.
റൂറല്‍ എസ്‌പി. ബി അശോകന്‍റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്‌പി. എസ് വൈ. സുരേഷ് , നഗരൂര്‍ എസ്‌ഐ. എസ് സനൂജ് പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ ഫിറോസ്‌ഖാന്‍, എഎസ്‌ഐ മാരായ ബി.ദിലീപ്, ആര്‍ ബിജുകുമാര്‍, എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.



