2000 കോടിയുടെ തട്ടിപ്പ്; പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം വിദേശത്ത് നിക്ഷേപിച്ചു

പത്തനംതിട്ട: 2000 കോടിയുടെ തട്ടിപ്പു നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം വിദേശത്ത് നിക്ഷേപിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അഞ്ചുസംസ്ഥാനങ്ങളിലെ ആയിരത്തിലേറെ പേരാണ് തട്ടിപ്പിന് ഇരയായത്. സ്ഥാപന ഉടമ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റോയ് ഡാനിയേലിന്റെ മക്കളായ റിയയ്ക്കും റിനുവിനുമാണ് തട്ടിപ്പില്‍ മുഖ്യപങ്കെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി ഏറെ വൈകി അവസാനിപ്പിച്ച ചോദ്യംചെയ്യല്‍ ഞായറാഴ്ച രാവിലെയും തുടര്‍ന്നു. പ്രതികളില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പോപ്പുലാര്‍ഫിനാന്‍സിന്റെ കോന്നി വാകയാര്‍ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ചില രേഖകളും ഡിജിറ്റല്‍ തെളിവുകളും പോലീസ് പിടിച്ചെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →