ന്യൂഡൽഹി: കോടതി അലക്ഷ്യ കേസിൽ ഒരു രൂപ പിഴയൊടുക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍. ഇന്ന് രാവിലെയാണ് പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യക്കേസിൽ വിധി ഉണ്ടായത്.
പിഴയൊടുക്കാത്ത പക്ഷം മൂന്നുവർഷം തടവും വിലക്കും നേരിടണം എന്നായിരുന്നു വിധി. പിഴയൊടുക്കുമെന്നും കോടതിവിധിക്കെതിരെ പോരാട്ടം നടത്തുമെന്നും പ്രശാന്ത് ഭൂഷന്‍ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിധിക്കെതിരെ പുനപരിശോധന ഹർജി നൽകും. അനീതിക്കെതിരെയുള്ള പോരാടുന്നവർക്ക് ഈ കേസ് പ്രചോദനമാണെന്നും പ്രശാന്ത് ഭൂഷന്‍ പറയുന്നു. കോടതി ബലഹീനമായാൽ അത് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.