ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്റെ നുണകള്‍ പൊളിച്ച് ഇന്ത്യ. പാകിസ്താന്റെ പ്രതിനിധി മുനീര്‍ അക്രം സുരക്ഷാകൗണ്‍സിലിന് മുന്നില്‍ വച്ച വാദങ്ങളെയാണ് ഇന്ത്യന്‍ പ്രതിനിധി മറികടന്നത്. നുണ ആവര്‍ത്തിച്ച് പറഞ്ഞാല്‍ അത് സത്യമായി വരില്ലെന്നും ഇന്ത്യ യുഎന്നില്‍ വച്ച് പാകിസ്താനെ ഓര്‍മിപ്പിക്കുകയുമുണ്ടായി.
ഭീകരവാദവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പരാമര്‍ശം ആയിരുന്നു അതില്‍ ആദ്യത്തേത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയുന്നതില്‍ പാകിസ്താന്‍ വിജയിച്ചു എന്നായിരുന്നു പാക് പ്രതിനിധി പറഞ്ഞത്. എന്നാല്‍ സുരക്ഷാകൗണ്‍സില്‍ രേഖ പ്രകാരം 40,000 ഭീകരര്‍ നിലവില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലും അഫ്ഗാന്‍ അതിര്‍ത്തിയിലും ഉണ്ടെന്നത് ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി കൊടുത്തു.
പിന്നാലെ, അല്‍ഖ്വയ്ദയെ പാകിസ്താനില്‍ നിന്നും പൂര്‍ണ്ണമായും നീക്കി എന്നവാദത്തിന് ഇന്ത്യ അല്‍ഖ്വയ്ദ നിലവില്‍ പാകിസ്താനിലും അഫ്ഗാനിലുമായി സജീവമാണെന്നുള്ള അമേരിക്കന്‍ റിപ്പോര്‍ട്ട് രക്ഷാസമിതിക്ക് മുമ്പാകെ വച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഒസാമയെ പാര്‍ലമെന്റില്‍ ധീരബലിദാനിയെന്ന് വിശേഷിപ്പിച്ചതും ഇന്ത്യ ഓര്‍മ്മപ്പെടുത്തി.
ഇന്ത്യയാണ് ഭീകരരെ പരിശീലിപ്പിച്ച് പാകിസ്താനില്‍ പ്രശ്നമുണ്ടാക്കുന്ന തെന്നായിരുന്നു പാക് പ്രതിനിധിയുടെ മറ്റൊരു വാദം. ഇതിന് ഇന്ത്യന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ കണക്കാണ് ഇന്ത്യന്‍ പ്രതിനിധി നല്‍കിയത്. ജമ്മുകശ്മീര്‍ വിഷയത്തിലെ നടപടിയും പാകിസ്താന്‍ ഭൂപടം മാറ്റിവരച്ചതും ഇന്ത്യ തെളിവായി നിരത്തി. ചൈനയില്‍ ചെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി സംയുക്തപ്രസ്താവന നടത്തിയതും ഇന്ത്യന്‍ പ്രതിനിധി യു.എന്നിന്റെ ശ്രദ്ധയില്‍പെടുത്തി.