തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് തീപിടുത്തത്തെ പറ്റി അന്വേഷിക്കുന്ന ഉദ്യോഗ്സ്ഥസംഘവും പോലീസും ഉടൻ തന്നെ റിപ്പോർട്ട് നൽകും . ദുരന്ത നിവാരണ വിഭാഗം കമ്മീഷണർ എ കൗശികിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ആണ് സംഭവം അന്വേഷിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധനാ റിപ്പോർട്ടും ഒപ്പം തന്നെ ലഭിക്കും.
നയതന്ത്ര പായ്ക്കിനുള്ള അനുമതി സംബന്ധിച്ചുള്ള ഫയലുകളും വിവിഐപികളുടെ സന്ദർശന രേഖകളും അവർക്കുവേണ്ടി മുറി ബുക്ക് ചെയ്തിരിക്കുന്നതിന്റെ രേഖകളും അടങ്ങുന്ന ഫയലാണ് ഭാഗികമായി കത്തിയത്.
സെക്രട്ടറിയേറ്റിലെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. ചെറിയ തീപിടുത്തം പോലും ഉണ്ടായാൽ ഉപയോഗിക്കാനുള്ള എക്സ്റ്റിംഗ്ഗ്യൂഷർ എല്ലാ മുറികളിലും വരാന്തകളിലും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും പ്രവർത്തിപ്പിച്ചില്ല. മുറി പൂട്ടിയിട്ടിരുന്നതു കൊണ്ട് അകത്തു കയറാൻ സാധിച്ചില്ല, അതുകൊണ്ടാണ് ഇത് പ്രവർത്തിക്കാതെ മറ്റുവഴികളിലൂടെ തീ അണയ്ക്കാൻ ശ്രമിച്ചത് എന്നാണ് അവരുടെ വാദം.