ബർലിൻ: മുങ്ങിക്കപ്പലുകൾക്ക് ആവശ്യമായ അത്യാധുനിക സാങ്കേതിക വിദ്യ പാക്കിസ്ഥാന് നൽകേണ്ടതില്ലെന്ന് ജർമനി തീരുമാനിച്ചതായി റിപ്പോർട്ട്.
ആഴ്ചകളോളം കടലിൽ മുങ്ങിക്കഴിയാൻ മുങ്ങിക്കപ്പലുകളെ സഹായിക്കുന്ന എയർ ഇർഡിപ്പെന്റന്റ് സാങ്കേതിക വിദ്യയ്ക്കായി പാക്കിസ്ഥാൻ ജർമനിയെ സമീപിച്ചിരുന്നു. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ വികസിപ്പിച്ച യുവാൻ ക്ലാസ് മുങ്ങിക്കപ്പലുകൾക്കു വേണ്ടിയാണ് പാകിസ്ഥാൻ ഈ സങ്കേതിക വിദ്യ ജർമനിയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചത്.
പാക്കിസ്ഥാന്റെ ആവശ്യം ജർമൻ ചാൻസലർ ആംഗല മെർക്കൽ അധ്യക്ഷയായ ഉന്നത സുരക്ഷാ കൗൺസിലാണ് തള്ളിക്കളഞ്ഞത്.
2017 ൽ കാബൂളിലെ ജര്‍മ്മന്‍ എംബസിയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയുന്നതില്‍ പാകിസ്ഥാന്‍റെ നിസഹകരണം ജര്‍മ്മനിയെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് സൂചന. 150 പേര്‍ കൊല്ലപ്പെട്ട അന്നത്തെ ട്രക്ക് ബോംബ് സ്ഫോടനത്തിന് പാകിസ്ഥാനില്‍ അടക്കം വേരുകള്‍ ഉള്ള ഹഖാനി ഗ്രൂപ്പാണ് എന്ന് ജര്‍മ്മനി തിരിച്ചറിഞ്ഞിരുന്നു.