റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ ജീവനക്കാരിക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ കയ്യേറ്റശ്രമം

August 26, 2020 - 11:17 am

കൊല്ലം: റെയില്‍വേ ജീവനകാരിക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ കയ്യേറ്റ ശ്രമം. 2020 ഓഗസറ്റ്‌ 26ന്‌ രാത്രി 12 മണിയോടെയാണ്‌ സംഭവം. കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പരിധിയിലെ പാല്‍ക്കുളങ്ങര ലെവല്‍ ക്രോസില്‍ ഡ്യൂട്ടിയിലായിരുന്ന വനിതാ ഗേറ്റ്‌ കീപ്പര്‍ക്ക്‌ നേരേയാണ്‌ ആക്രമണം ഉണ്ടായത്‌. റെയില്‍വേ ഗേറ്റിലെ വാതില്‍പുരയിലെത്തിയ അക്രമി സംഘമാണ് ജീവനക്കാരിയെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത്. ജീവനക്കാരി ബഹളം വച്ചതിനെ തുടര്‍ന്ന്‌ ഓടിയെത്തിയ നൈറ്റ്‌ പട്രോളിംഗ്‌ കീമാനാണ്‌ ജീവനക്കാരിയെ അക്രമികളില്‍ നിന്നും രക്ഷിച്ചത്.‌

സംഭവത്തില്‍ സതേണ്‍ റയില്‍വേ എംപ്ലോയീസ്‌ സംഘ്‌ അഡീഷണല്‍ ഡിവിഷണല്‍ സെക്രട്ടറി കെ.ആര്‍. രാജേഷ്‌, സെക്രട്ടറി സാജന്‍ ബി. കുളങ്ങര എന്നിവര്‍ പ്രതിഷേധിച്ചു. റെയില്‍വേ എന്‍ജിനീയറിംഗ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായും കിളികൊല്ലൂര്‍ പോലീസുമായും നടന്ന ചര്‍ച്ചയില്‍ ഗേറ്റുകള്‍ കേന്ദ്രീകരിച്ച്‌ നൈറ്റ്‌ പട്രോളിംഗ്‌ ഏര്‍പ്പെടുത്താനും ഗേറ്റില്‍ പട്രോളിംഗ്‌ ബുക്ക്‌ വെയ്‌ക്കാനും തീരുമാനിച്ചു.

പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ആര്‍പിഎഫും കിളികൊല്ലൂര്‍ പോലീസും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *