ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം

ന്യൂ ഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക് ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി. 24 മണിക്കൂറിനിടെ 848 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 58390 ആയി. 2404585 പേര്‍ക്ക് രോഗം മാറി. നിലവില്‍ 704348 രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രാ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ മരണ നിരക്കിലും വന്‍ വര്‍ദ്ധനയാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷത്തോടുക്കുന്നു. ഇതുവരെ 6,93,398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 3,85,352 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 3,61,712 പേര്‍ക്കുമാണ് രോഗം. കര്‍ണാടകയില്‍ 2,83,665 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ആകെ 1,92,382 കേസുകളും ഡല്‍ഹിയില്‍ 1,62,527 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →