തീപിടുത്തത്തെ പറ്റി ദുരന്ത നിവാരണ വിഭാഗം സെക്രട്ടറി ഡോക്ടറെ കൗശികനും എഡിജിപി മനോജ് എബ്രഹാമും അന്വേഷിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം അന്വേഷിക്കുവാൻ ദുരന്തനിവാരണ വിഭാഗം സെക്രട്ടറി ഡോക്ടർ എ. കൗശികനെ സർക്കാർ ചുമതലപ്പെടുത്തി. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് പൊതുഭരണവിഭാഗം അഡീഷണൽ ഡയറക്ടർ ഹണി പറഞ്ഞു. ഗസ്റ്റ് ഡയറക്ടറി പോലെയുള്ള രേഖകളാണ് കത്തിനശിച്ചത് എന്നും പി. ഹണി പറഞ്ഞു.

എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവത്തെപ്പറ്റി അന്വേഷിക്കും.

Share
അഭിപ്രായം എഴുതാം