റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ ഏഴാമത് അച്യുതവാര്യർ പുരസ്കാരം രാഹുൽ ചന്ദ്രശേഖരന്

August 25, 2020 - 3:20 pm

തൃശൂർ : തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ ഏഴാമത് അച്യുതവാര്യർ പുരസ്കാരം പ്രഖ്യാപിച്ചു. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖരനാണ് പുരസ്കാരത്തിന് അർഹനായത്. മുതിർന്ന മാധ്യമ പ്രവർത്തകൻ സി എം കൃഷ്ണൻ, കാവുമ്പായി ബാലകൃഷ്ണൻ, ഡോക്ടർ ശങ്കർ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര നിർണയം നടത്തിയത്. പ്രശസ്ത പത്രപ്രവർത്തകനും എക്സ്പ്രസ് മുൻ പത്രാധിപരുമായ ടിവി അച്യുതവാര്യർ സ്മരണാർത്ഥമാണ് ഈ അവാർഡ് നൽകുന്നത്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദി പുനർസംയോജനവുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരി 3 മുതൽ പ്രസിദ്ധീകരിച്ച ‘നാടുണർന്നു.. നദി നിറഞ്ഞു’ എന്ന ലേഖനപരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്.

കോഴിക്കോട് ശാന്താദേവി പുരസ്കാരവും രാഹുലിന് ലഭിച്ചിട്ടുണ്ട്. കോട്ടയം മണിമല ആലപ്ര ഗോകുലത്തിൽ ചന്ദ്രശേഖരൻ പിള്ള- വത്സലകുമാരി ദമ്പതികളുടെ മകനായ രാഹുൽ 2010 മുതൽ കേരളകൗമുദിയിൽ പ്രവർത്തിക്കുന്നു.
ഭാര്യ : രമ ഉണ്ണികൃഷ്ണൻ
മക്കൾ : ശ്രീരാം ശേഖർ, ശിവാനി ശേഖർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *