കൊച്ചി: ഒരു ദിവസം ഞാന്‍ കാറില്‍ പോയപ്പോള്‍ ദൈവത്തെ കണ്ടു. ഈശ്വരന്‍ എന്നോട് ചോദിച്ചു, നിനക്ക് സൂപ്പര്‍ സ്റ്റാര്‍ ആകണോ അതൊ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് വേണോ? അപ്പോള്‍ ഞാന്‍ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് മതിയെന്ന് പറഞ്ഞു. ‘ഇതു കേട്ട് മകന്‍ പറഞ്ഞു അത് സൂപ്പര്‍ ആയിട്ടുണ്ടെന്ന്. എന്തുകൊണ്ട് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയില്ല എന്നു ചോദിച്ച മകനോട് നടന്‍ മുകേഷ് പറഞ്ഞ മറുപടിയാണിത്.
നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒട്ടും പിന്നില്‍ അല്ലായിരുന്നു മുകേഷിന്റെ സ്ഥാനം പിന്നീടെന്തു കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ ആയില്ലെന്ന ചോദ്യം സദാ മുകേഷിനെ പിന്തുടരുന്നതാണ്
മുകേഷിന്റെ കരിയറര്‍ മാറ്റി മറിച്ചത് 1989ല്‍ സിദ്ദിഖ്‌ലാല്‍ സംവിധാനം ചെയ്ത് റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിലെ ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രമാണ്. നിരവധി ചിത്രങ്ങള്‍ മുകേഷ് തിയേറ്ററുകളില്‍ വന്‍ വിജയമാക്കുകയും ചെയ്തു. മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലെ സ്ഥിരം താരമായി മുകേഷ് മാറുകയായിരുന്നു. എന്നിട്ടും പിന്തള്ളപ്പെട്ടത് എന്തുകൊണ്ട് എന്നതിന് ഒരു ചാനല്‍ പ്രോഗാമില്‍ മറുപടി പറയുകയാണ് മുകേഷ്.
‘ഈ ചോദ്യം പല ആളുകളില്‍ നിന്നും എന്റെ മക്കളില്‍ നിന്നും വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം ഇതാണ്. ഞാന്‍ ഏറ്റെടുക്കുന്ന എന്ത് കാര്യമായാലും അത് അഭിനയം ആയിക്കൊള്ളട്ടെ അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന എന്ത് ജോലി ആയാലും അത് കൃത്യമായും ആത്മാര്‍ത്ഥയോടും ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്. പക്ഷെ ഇത് കിട്ടി കഴിഞ്ഞാല്‍ മാത്രം. എന്നാല്‍ അത് കിട്ടാന്‍ വേണ്ടി ഞാന്‍ ഒന്നും ശ്രമിക്കാറില്ല. അത് ഒരു നടനെ സംബന്ധിച്ച് അയോഗ്യതയാണ്.
തന്റെ ഏറ്റവും ചെറിയ പ്രായത്തിലാണ് സിനിമയില്‍ വരാന്‍ തനിക്ക് സാധിച്ചു. അതിനാല്‍ തന്നെ സിനിമയില്‍ വലിയൊരു സമയം തനിക്ക് ലഭിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും അങ്ങനെയൊരു സിനിമ ചെയ്യണമെന്നോ അല്ലെങ്കില്‍ മികച്ച ഒരു സംവിധായകനെ കണ്ടെത്താനോ ശ്രമിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
മുകേഷ് ചെയ്ത പല പഴയ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. റാംജി റാവൂവിലെ ഗോപാലകൃഷ്ണന്‍, ഹരിഹര്‍ നഗര്‍ സീരീസിലെ മഹാദേവന്‍ ഇന്നും ജനങ്ങള്‍ നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങളാണ്.