മലയാള സിനിമയിൽ ഉള്ളത് രണ്ടു ജാതി മാത്രം – അടൂർ ഗോപാലകൃഷ്ണൻ

കൊച്ചി:കാശ് ഉണ്ടാക്കുന്നവരും, കാശ് ഉണ്ടാക്കാത്തവരും എന്ന രണ്ടു ജാതിയേ മലയാള സിനിമയിൽ ഉള്ളൂ എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.താനൊക്കെ രണ്ടാമത്തെ ജാതിയില്‍പ്പെട്ടവരാണ് എന്നും അദ്ദേഹം പറയുന്നു

മലയാള സിനിമയില്‍ ജാതി വേർതിരിവ് ഉണ്ടെന്ന് അംഗീകരിക്കാനാവില്ല. ജാതിയുടെ അടിസ്ഥാനത്തിലൊക്കെ കയറികൂടാം എന്ന് കരുതി വരുന്നവര്‍ അങ്ങനെയൊരു ചിന്ത ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

‘മലയാള സിനിമയില്‍ ജാതി തിരിവ് ഉണ്ട് എന്നൊക്കെ പറയുന്നത് വലിയ അസംബന്ധമാണ്. ഞാന്‍ വാണിജ്യ സിനിമകളുടെ ആരാധകന്‍ ഒന്നുമല്ല പക്ഷെ അവിടെ ജാതി തിരിവ് ഇല്ല. ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെടാന്‍ കഴിവുള്ളത് ആരോ അവരെയാണ് സിനിമയില്‍ ഉപയോഗിക്കുന്നത്. അല്ലാതെ അവിടെ ജാതി നോട്ടമൊന്നുമില്ല വാണിജ്യ സിനിമയില്‍ മാത്രമല്ല അല്ലാതെയുള്ള കലാമൂല്യമുള്ള സിനിമകളിലും അത്തരം ചിന്തകളില്ല. ഇതൊക്കെ മുഖ്യ വിഷയമാക്കി ചിലര്‍ സിനിമയിലേക്ക് ഇറങ്ങുന്നുണ്ട്. പക്ഷേ അങ്ങനെ ഒരു ജാതി ചിന്ത സിനിമയില്‍ ഇല്ല എന്നതാണ് വാസ്തവം എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം