കായംകുളം സിപിഐ എം പ്രവർത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

കായംകുളം: കായംകുളത്തെ സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ഒരു കോൺഗ്രസ് കൗൺസിലറിനെ അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി കാവില്‍ നിസാമാണ് അറസ്റ്റിലായത്. 17-08-2020, തിങ്കളാഴ്ച രാത്രിയാണ് കായംകുളം സ്വദേശിയായ സിയാദ് കൊല്ലപ്പെട്ടത്. സംഘട്ടനത്തിൽ പരിക്കേറ്റ വെറ്റ മുജീബിനെ കൊലപാതകത്തിനു ശേഷം വീട്ടിലെത്തിച്ചത് നിസാമാണ്. കൊലപാതകത്തെ പറ്റി അറിഞ്ഞിട്ടും നിസാം വിവരം മറച്ചു വെയ്ക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

മുജീബ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട പ്രതി വെറ്റ മുജീബിനെ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നു പേരാണ് ഇതുവരെ പിടിയിലായത്. നിസാം, വെറ്റ മുജീബ്, ഫൈസല്‍ എന്നിവരാണ് പിടിയിലായിട്ടുള്ളത്. രണ്ടുപ്രതികളെക്കൂടി പിടിക്കാനുണ്ട്.

Share
അഭിപ്രായം എഴുതാം