കിട്ടിയത് നിത്യ മേനോന്റെ വേഷം. വില്ലത്തി റോള്‍ ചോദിച്ചു വാങ്ങി ഇഷ തല്‍വാര്‍

കൊച്ചി: ബാംഗ്ലൂര്‍ ഡേയ്‌സിലെ വില്ലത്തി കഥാപാത്രം ചോദിച്ചു വാങ്ങിയതാണെന്ന് ഇഷ തല്‍വാര്‍. പ്രേക്ഷകര്‍ മറക്കാത്ത തേപ്പു വേഷങ്ങളിലൊന്നാണ് ബാംഗ്ലൂര്‍ ഡേയ്‌സിലെ മീനാക്ഷി എന്ന എയര്‍ ഹോസ്റ്റസ്‌. ഇഷ തല്‍വാര്‍ വളരെ മനോഹരമായി അഭിനയിച്ച കഥാപാത്രമാണ് . നിത്യാ മേനോന്‍ ചെയ്ത ഫഹദിന്റെ കാമുകി വേഷമായിരുന്നു സംവിധായിക അഞ്ജലി മേനോന്‍ തനിക്ക് കരുതി വെച്ചിരുന്നത്. പക്ഷേ നെഗറ്റിവ് റോളിനോടുള്ള ഇഷ്ടം കൊണ്ട് മീനാക്ഷി മതി എന്ന് ആവശ്യപ്പെട്ടു എന്നും ഒരു അഭിമുഖത്തില്‍ ഇഷ തല്‍വാര്‍ പറയുന്നു.

നിവിന്‍ പോളിയുമായുള്ള കെമിസ്ട്രി നന്നായി അഭിനയിക്കാന്‍ പറ്റുമെന്ന് കഥ കേട്ടപ്പോള്‍ തന്നെ തോന്നി. എനിക്ക് മീനാക്ഷിയെ വളരെ ഇഷ്ടമാണ്. നമ്മുടെ ഇടയിലുമില്ലേ അങ്ങനെയൊരാള്‍. ഇഷ ചോദിച്ചു.

തട്ടത്തിന്‍ മറയത്തിലെ ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. തന്റെ പത്ത് വര്‍ഷത്തിനിടയിലെ അഭിനയ ജീവിതത്തില്‍ പ്രിയപ്പെട്ട ഒരുപാട് കഥാപാത്രങ്ങളെ ലഭിച്ചു. പിന്നീട് വേണ്ടായിരുന്നു എന്നു തോന്നിയ സിനിമകളും ചെയ്തിട്ടുണ്ട്. സീരീസില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് അഭിനയത്തെ ഗൗരവമായി കാണണമെന്ന് തോന്നിയത് എന്നും ഇഷ തല്‍വാര്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം