റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ

August 18, 2020 - 7:09 pm

തൃശ്ശൂർ: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള മത്സരത്തിൽ ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനം പങ്കിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനൊപ്പമാണ് മണ്ണുത്തി പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനം പങ്കിട്ടത്. ഇവർക്ക് മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കും. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷൻ രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ പോലീസ് സ്റ്റേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളിലെ ഗുണനിലവാരം, ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ ഉപയുക്തത, കേസന്വേഷണങ്ങളിലെ സമയബന്ധിത തീർപ്പുകൽപ്പിക്കൽ, പോലീസ് സ്റ്റേഷൻ കെട്ടിടത്തിനകത്തും പരിസരത്തുമുള്ള വൃത്തിയായ അന്തരീക്ഷം തുടങ്ങിയ വിവിധ ഘടകങ്ങളാണ് പുരസ്‌കാര നിർണയത്തിന് പരിഗണിക്കുന്നത്. ദേശീയ തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ മികച്ച പോലീസ് സ്റ്റേഷനുള്ള മത്സരത്തിൽ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തൃശൂർ ജില്ലയിലെ തന്നെ ഒല്ലൂർ പോലീസ് സ്റ്റേഷനെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്.
മുഖ്യമന്ത്രിയുടെ ട്രോഫി കരസ്ഥമാക്കിയ മണ്ണുത്തി പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *