റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണം പാലിക്കാതെ ജനക്കൂട്ടം -പോലീസ്‌ കടയടപ്പിച്ചു.

August 16, 2020 - 6:54 pm

കോട്ടയം : കോവിഡ്‌ ബാധിച്ചാല്‍ അരലക്ഷം രൂപ.. സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ കോട്ടയത്തെ പ്രമുഖ ഗൃഹോപകരണ വ്യാപാരശാലയായ നന്ദിലത്ത്‌ ജി മാര്‍ട്ടിന്‍റേതാണ്‌ ഓഫര്‍ . വമ്പന്‍ ഓഫര്‍ കേട്ടറിഞ്ഞ ജനം കടയിലേക്ക്‌ ഇരച്ചുകയറി . കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇരച്ചുകയറിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസെത്തുകയും കടയടപ്പിക്കുകയും ചെയ്‌തു.

ഓഫര്‍ ഇങ്ങനെ, ഇന്ന്‌ സാധനം വാങ്ങുന്ന ആര്‍ക്കെങ്കിലും കോവിഡ്‌ ബാധിച്ചാല്‍ ബില്‍തുകയില്‍ ജിഎസ്‌ടി ഒഴിച്ച്‌ 50,000 രൂപ വരെ നല്‍കും. കൂടാതെ 74 ശതമാനംവരെ ഡിസ്‌ക്കൗണ്ടും പ്രഖ്യാപിച്ചിരുന്നു. കോവിഡിനേയും കച്ചവടമാക്കുന്ന വ്യാപാര തന്ത്രമാണ്‌ ജിമാര്‍ട്ട്‌ പ്രയോഗിച്ചത്‌. ആളുകളെ സാമൂഹിക അകലം പാലിച്ച്‌ കടയ്‌ക്കുവെളിയില്‍ നിര്‍ത്താന്‍ സെക്യൂരിറ്റി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ല. തുടര്‍ന്ന്‌ പോലീസ്‌ കടയടപ്പിക്കുകയായിരുന്നു. നാഗമ്പടം ,പാലാ പൊന്‍കുന്നം ഷോറൂമുകളിലും നിരവധിപേര്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *