പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍ . ഒറ്റപ്പാലം പുതിയ റയില്‍ ഷറഫലി (25), കണിയാപുരം ഒഴപ്പുമ്മാറക്കുന്നത് സ്വദേശി രാഗേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം വഴിയാണ് 14 കാരിയായ പെണ്‍കുട്ടിയെ ഇവര്‍ പരിചയപ്പെട്ടത് .

പെണ്‍കുട്ടിയുമായി അടുപ്പത്തിലായ യുവാക്കള്‍ പെരിന്തല്‍മണ്ണ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയേയും വീട്ടുകാരേയും പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാലര പവനോളം സ്വര്‍ണ്ണം ഇവര്‍ പെണ്‍കുട്ടിയില്‍ നിന്നും അപഹരിച്ചിരുന്നു. ഗത്യന്തരമില്ലാതെ വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുക്കുകയും കസബ പോലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയുമായിരുന്നു. എസ്.ഐ.സിജിത്തിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം പാലക്കാട്ടെത്തി പ്രതികളെ പിടികൂടി. പ്രതികളെ കോടതി റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →