കാസർകോട്: ലോകത്തിലെ മികച്ച സൈക്ലിങ് ആപ്ലിക്കേഷനായ സ്ട്രാവ സംഘടിപ്പിച്ച സൈക്ലിങ് ചലഞ്ചിൽ 55-ാം സ്ഥാനം കാസർകോട്ടുകാരൻ സി.എ. മുഹമ്മദ് ഇഖ്ബാലിന്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചര ലക്ഷത്തിലേറെ പേർ അംഗങ്ങളായുള്ള ചലഞ്ചിലാണ് 42 കാരനായ മുഹമ്മദ് ഇഖ്ബാലിന്റെ നേട്ടം. ഒരാഴ്ചകൊണ്ട് 1673 കിലോമീറ്ററാണ് ഇഖ്ബാൽ പിന്നിട്ട ദൂരം.
ആകെ സഞ്ചരിച്ചതിൽ 10.929 കിലോമീറ്ററും കയറ്റമായിരുന്നു. പ്രതിദിനം 200 കിലോമീറ്റർ മാത്രം ലക്ഷ്യമിട്ടാണ് ചലഞ്ചിനിറങ്ങിയതെന്നും എന്നാൽ ഇത് 230 കിലോമീറ്ററായി ഉയർത്താൻ സാധിച്ചതായും ഇഖ്ബാൽ പറയുന്നു.
ചെർക്കള ടൗണിൽ ഒരു വ്യാപാര സ്ഥാപനം നടത്തുന്ന ഇദ്ദേഹം കാസർകോട് പെഡലേഴ്സിലൂടെ ഏഴു മാസം മുൻപു മാത്രമാണ് സൈക്ലിങ്ങിൽ എത്തിച്ചേർന്നത്.